asif

കഴിഞ്ഞ ദിവസം ന്യൂഡ്ഫീഡിലെത്തിയ വ്യത്യസ്തമായൊരു ഫോട്ടായ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ. മുഖം മറച്ച് മാർഷ്മെല്ലൊ മുഖംമൂടി ധരിച്ച ഒരു കുടുംബത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 'എല്ലാവരും ഞങ്ങളോട് നോർമലായി ഇരിക്കാൻ ആവശ്യപ്പെടുമ്പോൾ ഞങ്ങൾ ഇങ്ങനെയാണ്' എന്നൊരു അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് മലയാളത്തിലെ ഒരു പ്രശ്സ്ത സിനിമാ താരമാണ്. ത്രൊബാക്ക് തേസ്ഡേ എന്നൊരു ടാഗും നൽകിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ രസകരമായ ചിത്രത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ പതിനായിരത്തിലധികം ലൈക്കും നൂറിലേറെ കമന്റും നിരവധി ഷെയറും ലഭിച്ചു. ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റാരുമല്ല,​ മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആസിഫ് അലിയാണ്. ചിത്രത്തിൽ മൂന്ന് പേരും ഒരേതരത്തിലുള്ള വേഷവും മുഖം മൂടിയും തന്നെയാണ് ധരിച്ചിരിക്കുന്നത്. നടുക്ക് സോഫയിൽ ഇരിക്കുന്ന താരത്തേയും രണ്ട് സൈഡിലായി നിൽക്കുന്ന ഭാര്യയേയും മകനേയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകനം കൊണ്ട് ജനശ്രദ്ധ നേടിയ താരമാണ് ആസിഫ് അലി.