college-election

ലണ്ടൻ: ഓക്​സ്​ഫഡ്​ സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ഇന്ത്യൻ വംശജയായ അൻവി ഭൂട്ടാനിയെ തിരഞ്ഞെടുത്തു. മാഗ്​ഡാലൻ കോളജിൽ ഹ്യൂമൻ സയൻസ്​ വിദ്യാർത്ഥിനിയാണ്.

ഇന്ത്യൻ വിദ്യാർത്ഥിനിയായ രശ്​മി സാമന്ത്​ പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ നടന്ന ഉപതിര​ഞ്ഞെടുപ്പിൽ അൻവി വിജയിച്ചതായി സർവകശാല വ്യാഴാഴ്​ച രാത്രിയോടെ പ്രഖ്യാപിക്കുകയായിരുന്നു. ഓക്​സ്​ഫഡ്​ ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായ അൻവി വംശീയ ബോധവത്ക്കരണത്തിലും സമത്വത്തിലും ഊന്നിയുള്ള പ്രചാരണമാണ് നടത്തിയത്.​ റെക്കോഡ്​ പോളിംഗാണ് അൻവി നേടിയത്.

ഓക്​സ്​ഫഡ്​ ജീവിത സാഹചര്യം, ക്ഷേമ സേവനങ്ങൾ, അച്ചടക്ക നടപടികൾ, പാഠ്യപദ്ധതി വൈവിദ്ധ്യവത്ക്കരണം തുടങ്ങിയവയ്ക്ക് പ്രകടന പത്രികയിൽ അൻവി മുൻഗണന നൽകിയിരുന്നതായി വിദ്യാർത്ഥി പത്രമായ ചാർവെൽ റിപ്പോർട്ട്​ ചെയ്​തു