കൊച്ചി: രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില വീണ്ടും കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 19 പൈസ വർദ്ധിച്ച് വില 95.02 രൂപയായി. 31 പൈസ ഉയർന്ന് ഡീസലിന് 90.08 രൂപയായി. രണ്ടും എക്കാലത്തെയും ഉയർന്ന വിലയാണ്.