mig21

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗ ജില്ലയിൽ പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന അറിയിച്ചു. മീററ്റ് ഗംഗാനഗർ സ്വദേശിയാണ്.

കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചിക്കുന്നതായും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും സേന ട്വീറ്റിൽ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ ബഘപുരാനയിലായിരുന്നു അപകടം. ഈ വർഷം ഇത് മൂന്നാം തവണയാണ് മിഗ്- 21 വിമാനം അപകടത്തിൽപ്പെടുന്നത്.