കൊവിഡ് വ്യാപനത്തേ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ തിയേറ്ററുകൾ അടയ്ക്കുകയും ഷൂട്ടിംഗ് നിർത്തിവക്കുകയും ചെയ്തത സാഹചര്യത്തിൽ ഒഴിവുസമയം പരമാവധി വിനിയോഗിക്കുകയാണ് സിനിമാതാരങ്ങൾ. കുടുംബവുമൊത്ത് സമയം ചിലവഴിക്കാനാണ് ഒട്ടുമിക്ക താരങ്ങളും ലോക്ക്ഡൗൺ കാലം ഉപയോഗിക്കുന്നത്. യുവനടൻ സഞ്ജു ശിവറാം പങ്കുവച്ച ലോക്ഡൗൺ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. മകനൊപ്പം വീട്ടുമുറ്റത്ത് കൃഷിപ്പണി ചെയ്താണ് സഞ്ജുവിന്റെ ലോക്ക്ഡൗൺ ആഘോഷം. കള പറിക്കാൻ ഇറങ്ങിയതാ ! എന്ന് കുറിച്ച് ലൂസിഫറിലെ മോഹൻലാൽ ഡയലോഗ് ഓർമ്മിപ്പിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 'കർഷകർ അങ്ങനെയാണ് ,ഇത് കഴിഞ്ഞു പല്ലു മുറിയെ 🍽️🍽️😬😬' എന്നാണ് സഞ്ജു കുറിച്ചത്.