rafi

കോഴിക്കോട്: സാഫ് അണ്ടർ-19 ചാംപ്യൻഷിപ്പ് വിജയിച്ച ഇന്ത്യൻ ടീമിലെ മലയാളി പ്രധിരോധ താരം മുഹമ്മദ് റാഫി ഗോകുലം കേരള എഫ് സിയുമായി കരാറിലെത്തി.

മുവാറ്റുപുഴ സ്വദേശിയായ റാഫി, സാഫിനു പുറമെ എ എഫ് സി അണ്ടർ-19 ക്വാളിഫയിംഗ് റൗണ്ടിലും, റഷ്യ, തുർക്കി, വനറ്റു, എന്നീ രാജ്യങ്ങളിൽ നടന്ന പ്രദർശന മത്സരങ്ങൾക്കും ഇന്ത്യൻ കുപ്പായം അണിനിട്ടുണ്ട്.

ബംഗളൂരു എഫ്.സി അക്കാഡമിയിലൂടെ വളർന്നു വന്ന റാഫി, ബംഗളൂരു ക്ലബിന് വേണ്ടി സൂപ്പർ ഡിവിഷനും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം എം എ കോളേജ് കോതമംഗലത്തിനു വേണ്ടി കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു. ഒരു ഗോളും, മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ റാഫി മികച്ച പ്രകടനമായിരിന്നു കാഴ്‌ചവെച്ചത്.

"ഗോകുലത്തിന്റെ ഭാഗമാകുവാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. നല്ല പ്രകടനം കാഴ്‌ചവെയ്‌ക്കണം എന്നാണ് ആഗ്രഹം," മുഹമ്മദ് റാഫി പറഞ്ഞു.