മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാൾ ഇന്ന് ലോകമാകെ ആഘോഷിക്കുകയാണ്. രാഷ്‌ട്രീയക്കാരും ചലച്ചിത്ര പ്രവർത്തകരും മുതൽ സാധാരണക്കാരുടെ വരെ സമൂഹമാദ്ധ്യമ സ്‌റ്റാറ്റസ് മോഹൻലാൽ മയമാണ്.
മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക താരങ്ങളും സ്‌റ്റാറ്റസ് ഇട്ടുകഴിഞ്ഞു. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായതാണ് നടി ശ്വേതാ മേനോൻ പങ്കുവച്ചത്. 'ഹാപ്പി ബെർത്ത്ഡേ ഡിയർ ലാട്ടാ' എന്നാണ് ശ്വേത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒപ്പം ലാട്ടാ എന്ന് വിളിക്കാൻ കഴിയുന്ന രണ്ടുപേരെയുളളൂ എന്നും പോസ്‌റ്റിലുണ്ട്. മറ്റെല്ലാവരും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു.