കൊച്ചി: ബാങ്കിംഗ്, ധനകാര്യ ഓഹരികളുടെ കുതിപ്പിന്റെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കൊയ്‌തത് വൻ നേട്ടം. ഒരുവേള ആയിരം പോയിന്റുകൾക്കുമേൽ കുതിച്ച് 50,591 വരെയെത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത് 976 പോയിന്റ് ഉയർന്ന് 50,540ൽ. 269 പോയിന്റ് നേട്ടവുമായി 15,175ലാണ് നിഫ്‌റ്റിയുള്ളത്. ഒരുവേള നിഫ്‌റ്റി 15,190ൽ തൊട്ടിരുന്നു.
എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി., ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നേട്ടത്തിന് ചുക്കാൻ പിടിച്ചത്. സെൻസെക്‌സിന്റെ മൂല്യം 2.41 ലക്ഷം കോടി വർദ്ധിച്ച് 218.05 ലക്ഷം കോടി രൂപയിലുമെത്തി.