ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന് സമ്മാനവുമായി മരക്കാർ ടീം.. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനമാണ് പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയത്. ‘ചെമ്പിന്റെ ചേലുള്ള…’ എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് പുറത്തിറക്കിയത്.
പ്രിയദര്‍ശന്‍ എഴുതി റോണി റാഫേല്‍ സംഗീതംചെയ്ത ഗാനം വിഷ്ണു രാജാണ് ആലപിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട് . അര്‍ജ്ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം.