covid

വാഷിംഗ്ടൺ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവു നൽകി വിദേശ രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

@ അമേരിക്ക

മേയ് മൂന്ന് മുതൽ ന്യൂയോർക്കിൽ ബാറിനകത്തിരുന്ന് മദ്യപിക്കാൻ അനുവാദം നൽകി. ജൂലൈ മൂന്നിന് നഗരം വീണ്ടും തുറക്കും. ഫ്ലോറിഡ, ന്യൂയോർക്ക്, ന്യൂജഴ്‌സി, കണക്റ്റിക്കട്ട്, വിർജീനിയ,മിനസോട്ട, എന്നീ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ നീക്കാനാരംഭിച്ചിട്ടുണ്ട്.

@ബെല്‍ജിയം

ജൂണ്‍ 9 മുതൽ ബെൽജിയം ലോക്ക്ഡൗൺ ലഘൂകരിച്ചേക്കും

@ബ്രിട്ടന്‍ -

മദ്യശാലകളും റസ്റ്റന്റോറകളും ഉൾപ്പെടെയുള്ളവ ഏപ്രിൽ 12 ന് തുറന്നു. രാജ്യാന്തര യാത്രകൾ അനുവദിക്കുമെങ്കിലും ചില സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം.

@ ഫ്രാൻസ്

കഫേകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവ തുറന്നു. ആരോഗ്യ പാസ് ഉള്ള വിദേശ വിനോദ സഞ്ചാരികൾക്ക് ജൂൺ 9 മുതൽ ഫ്രാൻസ് സന്ദര്‍ശിക്കാം.

@ജർമനി

വാക്സിൻ എടുത്തവർക്കും കൊവിഡ് മുക്തർക്കും നിയന്ത്രണങ്ങൾ ലഘൂകരിച്ചു. കർഫ്യൂവും ക്വാറന്റൈ നിയമങ്ങളും ഒഴിവാക്കി. മൃഗശാലയിലേക്കോ ഷോപ്പിംഗിനോ പോകുന്നതിന് നെഗറ്റീവ് പരിശോധന ഫലം നല്‍കേണ്ട. അപകടസാദ്ധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരൊഴികെയുള്ളവർക്ക് ക്വാറന്റൈൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം.

@ഗ്രീസ്

റസ്റ്റോറന്റുകളും ബാറുകളും ബീച്ചുകളും ടൂറിസം മേഖലയും തുറന്നു. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, അമേരിക്ക, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുത്തവർക്കും കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഉള്ളവർക്കും രാജ്യത്ത് പ്രവേശിക്കാം.

@ ഇറ്റലി

കോഫി ഷോപ്പുകൾ, റസ്റ്റോറന്റുകൾ, തിയറ്ററുകൾ എന്നിവ ഭാഗികമായി തുറന്നു. ജൂണ്‍ ഒന്ന് മുതൽ റസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. യൂറോപ്യൻ, സ്‌കഞ്ചൻ സോൺ രാജ്യങ്ങൾ, ബ്രിട്ടൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈനില്ല. എന്നാൽ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് ഫലം ആവശ്യമാണ്.

@നെതർലൻഡ്‌സ്

രാജ്യവ്യാപകമായി കർഫ്യൂ നീക്കി. പാർക്കുകൾ, മൃഗശാലകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, പൊതു ലൈബ്രറികൾ എന്നിവ തുറന്നു. ബാറുകളിലും റസ്റ്റോറന്റുകളിലും രാത്രി എട്ട് വരെ ഇരുന്ന് കഴിക്കാം.

@പോളണ്ട്

ഷോപ്പിംഗ് കേന്ദ്രങ്ങൾ തുറന്നു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. മേയ് അവസാനത്തോടെ സ്‌കൂളുകളും തുറന്നേക്കും. വിവാഹങ്ങൾ പോലുള്ള പരിപാടികള്‍ക്ക് 50 പേരെ അനുവദിക്കും. ഇൻഡോർ സ്പോർട്സ്, നീന്തൽക്കുളങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കാം

@ഖത്തർ

നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളായി നീക്കും. നടപടി മേയ് 28 ന് ആരംഭിച്ച് ജൂലായ് 30 ന് അവസാനിക്കും.

@സൗദി അറേബ്യ

കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു.

@സ്‌പെയിന്‍ -

രാജ്യത്തിന്റെ പലഭാഗത്തും കർഫ്യൂ നീക്കി. മേയ് 12 ന് സ്പാനിഷ് സോക്കർ ക്ലബ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം നല്‍കി. യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സ്പെയിനിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും 16,000 കാണികളെ പങ്കെടുപ്പിക്കും

@തുർക്കി

ലോക്ക്ഡൗൺ നടപടികൾ ലഘൂകരിച്ചു. പകൽ യാത്രകൾ അനുവദിച്ചുകൊണ്ട് രാത്രി, വാരാന്ത്യ കർഫ്യൂകൾ ജൂൺ ഒന്ന് വരെ തുടരും