പതിനൊന്ന് ദിവസത്തെ സംഘർഷത്തിന് വിരാമമിട്ട് ഇസ്രയേലും പാലസ്തീനും തമ്മിൽ വെടിനിറുത്തലിന് ധാരണയായി
ഈജിപ്തിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് നിരുപാധിക ധാരണ
കരാർ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഈജിപ്തിന്റെ രണ്ടംഗ സംഘം
ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പാലസ്തീനും പരസ്പരം മുന്നറിയിപ്പ് നൽകി
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ ബോംബിടൽ അവസാനിച്ചെന്ന് റിപ്പോർട്ട്
വിരലുകൾ തോക്കിൻ തുമ്പത്ത് തന്നെയുണ്ടെന്ന് ഹമാസ്
ഏറ്റുമുട്ടൽ അവസാനിച്ചത് നല്ലതാണെങ്കിലും അടുത്ത സംഘർഷം ഉടൻ ആരംഭിച്ചേക്കുമെന്ന് ഇസ്രയേൽ
വെടിനിറുത്തലിനെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ