mohanlal

തന്റെ അറുപത്തിയൊന്നാം ജൻമദിനത്തിൽ നാടിനു കെെത്താങ്ങായി മോഹൻലാൽ. കൊവിഡ് പ്രതിരോധത്തിനായി ഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങളാണ് അദ്ദേഹം ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഉപകരണങ്ങൾ സംഭാവന ചെയ്തത്.

ഓക്സിജൻ സപ്പോർട്ട് ഉള്ള ഇരുനൂറിൽപ്പരം കിടക്കകൾ, പത്ത് ഐ.സി.യു. കിടക്കകൾ, പോർട്ടബിൾ എക്സ്-റേ മെഷീനുകൾ തുടങ്ങിയവ ഫൗണ്ടേഷൻ സംഭാവന ചെയ്‌തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കുമുള്ള ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും സഹായം നല്‍കിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒരു പോലെ ഈ സഹായം ലഭ്യമാകും. സമാന സേവനം രാജ്യത്തെ മറ്റ് ചില ന​ഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.