money

കോഴിക്കോട് : കൊടകര കുഴൽപ്പണക്കേസിൽ കാറിൽ ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ ധർമ്മരാജനും സുനിൽ നായിക്കുമാണ് നിർണായക മൊഴി നൽകിയത്. കാറിൽ 25 ലക്ഷമാണ് ഉണ്ടായിരുന്നത് എന്ന് ആദ്യം മൊഴിനൽകിയത് സ്രോതസ് വെളിപ്പെടുത്താൻ കഴിയാത്തതു കൊണ്ടാണെന്നും ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അതേസമയം പണം കൊടുത്തുവിട്ട ആളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.