under-17-womens-world-cup

സൂ​റി​ച്ച്:​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​മാറ്റി​വ​ച്ച​ ​അ​ണ്ട​ർ​ 17​ ​വ​നി​താ​ ​ലോ​ക​ക​പ്പ് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ​ ​ന​ട​ക്കു​മെ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ൾ​ ​സം​ഘ​ട​ന​യാ​യ​ ​ഫി​ഫ​ ​അ​റി​യി​ച്ചു.​ 2022​ ​ഒ​ക്ടോ​ബ​ർ​ 11​ ​മു​ത​ൽ​ 30​വ​രെ​യാ​കും​ ​ടൂ​ർ​ണ​മെ​ന്റ് ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ക്കു​ക.​ ​അ​ണ്ട​ർ​ 17​ ​ലോ​ക​ക​പ്പ് 2020​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ത്താ​ൻ​ ​നേ​ര​ത്തേ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​ത് 2021​ലേ​ക്ക് ​മാറ്റി​യെ​ങ്കി​ലും​ ​പി​ന്നീ​ട് ​തീ​രു​മാ​നം​ ​മാ​റ്റു​ക​യാ​യി​രു​ന്നു.
71​-ാ​മ​ത് ​ഫി​ഫ​ ​കോ​ൺ‍​ഗ്ര​സി​നി​ടെ​യാ​ണ് ​പു​തി​യ​ ​തീ​യ​തി​ക​ൾ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​വ​നി​ത​ക​ളു​ടെ​ ​അ​ണ്ട​ർ​ 20​ ​ലോ​ക​ക​പ്പ് ​കോ​സ്റ്റ​റി​ക്ക​യി​ൽ‍​ ​ന​ട​ക്കു​മെ​ന്നും​ ​ഫി​ഫ​ ​അ​റി​യി​ച്ചു.