modi-troll

ഉത്തർപ്രദേശിലെ വാരാണസിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും മുന്നണിപ്പോരാളികൾക്കും നന്ദി അറിയിക്കവേ കണ്ണുനീരണിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം.

troll-1

മലയാളത്തിലേതുൾപ്പെടെയുള്ള നിരവധി ട്രോൾ ഗ്രൂപ്പുകളാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണത്തെ പരിഹസിച്ചുകൊണ്ട് ട്രോളുകളുമായി രംഗത്തുവന്നത്. മോദി വിതുമ്പുന്ന വീഡിയോ കോൺഫറൻസിലെ ഭാഗം വീഡിയോ ക്ലിപ്പിംഗ് ആയി ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

troll-2

വിഡിന്റെ രണ്ടാം തരംഗത്തിൽ വേണ്ടവിധം പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിൽ ഈ വീഡിയോയും വിമർശനം ഏറ്റുവാങ്ങുകയാണ്.

If you didn't know about crocodile tears, you can see them here! pic.twitter.com/mc9TkMuqzu

— Prashant Bhushan (@pbhushan1) May 21, 2021

സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി വിഷയത്തിൽ മോദിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. 'മുതലക്കണ്ണീർ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ, അത് നിങ്ങൾക്ക് ഇവിടെ കാണാം'-എന്നാണ് മോദി വിതുമ്പുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ പരിഹസിക്കുന്നത്.

On 17 April :- Have Never Seen such huge crowd in any Rally..
Then he says,
Kumbh Mela Should Now Only Be Symbolic To Strengthen Covid Fight" After this kumbh mela became major cause of spreading corona in India,

Now 21th May

In short - Modi lies, India cries.#CrocodileTears pic.twitter.com/5mIip00d9O

— The Warrior X (@optimusprime699) May 21, 2021

content highlights: trolls ridiculing pm modi welling up during video conference go viral.