
തൃശൂർ : കൊടകരക്കുഴൽപ്പണ കവർച്ചാക്കേസിൽ കാറിൽ മൂന്നരക്കോടി രൂപയാണുണ്ടായിരുന്നത് എന്ന വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീങ്ങുന്നു. മൂന്ന് ആർ.എസ്.എസ് ബി ജെ പി നേതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ആർ എസ് എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുക..
കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർ.എസ്.എസ് പ്രവർത്തകൻ ധര്‍മ്മരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാനാണ് നാളെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്.