ഗാസ: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ആദ്യദിവസം തന്നെ ഏറ്റുമുട്ടി ഇസ്രായേലി പൊലീസും പലസ്തീനിയൻ പ്രതിഷേധക്കാരും. ജറുസലേമിലെ അൽ അക്സ പള്ളിയിൽ ജുമുവ നമസ്കാരം ചെയ്യുകയായിരുന്ന വിശ്വാസികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞപ്പോൾ പലസ്തീനികൾ കല്ലുകളും മോളോടോവ് കോക്ക്റ്റയിലുകളും കൊണ്ടാണ് പ്രത്യാക്രണം നടത്തിയത്.
പ്രതിഷേധക്കാർക്കെതിരെ ഇസ്രായേലി പൊലീസ് റബർ ബുള്ളറ്റും രാസവാതകവും പ്രയോഗിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലും ഹമാസും, ഈജിപ്തിന്റെ മദ്ധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിട്ട് ഒരു ദിവസം പൂർത്തിയാകുന്നതിന് മുമ്പെയാണ് വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടത്.
Footage coming out of Al-Aqsa Mosque compound. pic.twitter.com/e754CpFAxr
— Arwa Ibrahim (@arwaib) May 21, 2021