തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും മരണ നിരക്ക് കൂടുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നൂറിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 142 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്നുദിവസത്തിനിടെ 382 പേർ മരണമടഞ്ഞു.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ 941 പേർ മരിച്ചു.ഇതിൽ മുപ്പത് ശതമാനവും അറുപത് വയസിൽ താഴെയുള്ളവരാണ്. മരിച്ചവരിൽ നാല്പതുപേരുടെ പ്രായം നാൽപത് വയസിന് താഴെയാണ്.ഒന്നും രണ്ടും തരംഗങ്ങളിലായി ഇന്നലെവരെ 6994 പേരാണ് മരണമടഞ്ഞത്.
വരും ദിവസങ്ങളിലും മരണസംഖ്യ കൂടുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരുംദിവസങ്ങളിലും മരണനിരക്ക് വർദ്ധിക്കും.മൂന്നാഴ്ച അതീവ നിർണായകമാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.