തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പിൽ മികച്ച ഭരണം കാഴ്ചവയ്ക്കാനാകുക മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി അബ്ദു റഹ്മാൻ. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതല തന്നെ ഏൽപിച്ചിരുന്നില്ലെന്നും,വിവാദം മാദ്ധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വകുപ്പ് നൽകിയ ശേഷം തിരിച്ചെടുത്തുവെന്ന് പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം വി അബ്ദുറഹ്മാന് നല്‍കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തെന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്ന് പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.