
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നരക്കിലോയോളം സ്വർണമാണ് പിടികൂടിയത്. ഡി.ആർ.ഐയും കസ്റ്റംസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് ഒന്നര കോടി വിലവരുന്ന സ്വർണം പിടികൂടിയത്.എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായ വടകര സ്വദേശി അബ്ദുൾ ഷരീഫ്, നഷീദ് അലി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.