shafi-parambil-vd-sathees

പാലക്കാട്:പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ്. കഠിനാധ്വാനം ചെയ്യാമെന്നും, ജനങ്ങൾക്കൊപ്പം നിൽക്കാമെന്നും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. പുതുതലമുറ വഴി വിളക്കുകളാകണമെന്നും, ഒനി ഒരു മനസോടെയും ഒരേ ലക്ഷ്യത്തോടെയും കോൺഗ്രസുകാർ മൂന്നോട്ടുപോകുമെന്നും അദ്ദേഹം കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വി.ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് . കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോൺഗ്രസ്സിന്റെ അഭിവാദ്യങ്ങൾ.
കഠിനാദ്ധ്വാനം ചെയ്യാം.ജനങ്ങൾക്കൊപ്പം നിൽക്കാം.
പുതുതലമുറ വഴി വിളക്കുകളാകണം.
ഇനി
ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോൺഗ്രസുകാർ മുന്നോട്ട്...

പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വിഡി സതീശന് അഭിവാദ്യങ്ങൾ.