'വെറൈറ്റി' ഫോട്ടോഷൂട്ടുമായി ഹോളിവുഡ് താരം അഞ്ചലീന ജോളി. തേനീച്ചകൾക്കൊപ്പമാണ് നടിയുടെ ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി യുനസ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് നാഷണൽ ജോഗ്രഫിക് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.
പതിനെട്ട് മിനിറ്റോളമാണ് നടി തേനീച്ചകളെ ശരീരത്തിൽ ഇരുത്തി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തത്. ഫോട്ടോഷൂട്ടിനായി ഇറ്റാലിയൻ തേനീച്ചകളെയാണ് ഉപയോഗിച്ചത്. താരത്തിന്റെ ശരീരത്തിൽ ഫെറാമോൺ പുരട്ടിയാണ് തേനീച്ചകളെ ആകർഷിച്ചത്. നടിയൊഴികെ ബാക്കിയെല്ലാവരും സുരക്ഷയ്ക്ക് വേണ്ട സ്യൂട്ട് ധരിച്ചു.