ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയിലെ കാന്റൽ ജയിലിയിൽ ജയിലിൽ തടവുകാർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴില്‍ ആറ് പേരുടെയും തലയറുത്തിരുന്നെന്നും റിപ്പോർട്ടുണ്ട്.
അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളായ മാര സാൽവത്രുച്ഛയും അവരുടെ ബദ്ധശത്രുക്കളായ ബാരിയോ 18 ഉം തമ്മിലാണ് അക്രമമുണ്ടായത്. ബുധനാഴ്ചയും ഇവർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ 500ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.
അതേസമയം ഇത്തരം അക്രമങ്ങൾ കാന്റൽ ജയിലിൽ സ്ഥിരം കാഴ്ചയാണ്. അക്രമങ്ങളെ ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകർ അപലപിച്ചു.