covid

ബീ​ജിം​ഗ്:​ ​ബി.1.617​ ​കൊ​വി​ഡ് ​വ​ക​ഭേ​ദ​ത്തി​ന് ​ചൈ​നീ​സ് ​വാ​ക്‌​സി​ൻ​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​ചൈ​നീ​സ് ​രോ​ഗ​ ​നി​യ​ന്ത്ര​ണ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഷാ​ഹോ​ ​യി​മി​ങ്.​ ​ആ​ദ്യ​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​ ​വ​ക​ഭേ​ദ​ത്തി​നെ​തി​രെ​ ​വാ​ക്സി​ൻ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​ബോ​ദ്ധ്യ​മാ​യി​ട്ടു​ണ്ടെ​ന്ന് ​ഷാ​ഹോ​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ,​ ​ഏ​ത് ​വാ​ക്സി​ന്റെ​ ​കാ​ര്യ​മാ​ണ് ​പ​റ​യു​ന്ന​തെ​ന്ന് ​ഷാ​ഹോ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​ബി.1.617​ ​വ​ക​ഭേ​ദ​ദ​ത്തി​ന്റെ​ 18​ ​കേ​സു​ക​ൾ​ ​ചൈ​ന​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും​ ​ഷാ​ഹോ​ ​വ്യ​ക്ത​മാ​ക്കി.​ ​കൂ​ടാ​തെ,​ ​വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച് ​ചൈ​ന​ ​സൂ​ക്ഷ​മ​മാ​യി​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​ഡാ​റ്റ​ ​ക​ണ​ക്കാ​ക്കു​ന്നു​ണ്ടെ​ന്നും​ ​ഷാ​ഹോ​ ​പ​റ​ഞ്ഞു.