appliances

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗൃഹോപകരണ വ്യാപാരമേഖലയ്ക്ക് ഉണർവേകാൻ ഓൺലൈൻ ഓർഡറുകളുടെ ഹോം ഡെലിവറി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡീലേഴ്‌സ് അസോസിയേഷൻ ഒഫ് ടിവി ആൻഡ് അപ്ളയൻസസ് - ഡാറ്റ (കേരള) അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് 2,000ലേറെ ഗൃഹോപകരണ വ്യാപാരികളും 20,000ലധികം തൊഴിലാളികളുമുണ്ട്. സംസ്ഥാന സർക്കാരിലേക്ക് ഏറ്റവുമധികം നികുതിനൽകുന്ന മേഖലകളിലൊന്ന് കൂടിയാണിത്.

വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നിലനിൽപ്പിനായുള്ള ആശ്വാസനടപടി എന്നോണം ഓൺലൈൻ, ഫോൺകോൾ, വാട്‌സ്ആപ്പ്, ഇ-മെയിൽ എന്നിവവഴി ലഭിക്കുന്ന ഓർഡറുകൾ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്, ഉപഭോക്താക്കളെ കടയിലേക്ക് വരുത്താതെ തന്നെ ഹോം ഡെലിവറി ചെയ്യാൻ അനുവദിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. അനിൽകുമാർ, സെക്രട്ടറി പി.എസ്. പ്രമോദ് എന്നിവർ ആവശ്യപ്പെട്ടു.