ദുബായ്: ദുബായ് കിരീടാവകാശി ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും ഭാര്യ ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിൻ താനി അൽ മക്തൂമിനും ഇരട്ടക്കുട്ടികൾ ജനിച്ചു. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. മക്കളെ കൈകളിലെടുത്ത് സോഫയിലിരിക്കുന്ന ചിത്രം ദൈവത്തിനാണ് സർവ സ്തുതിയും എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചു.
വ്യാഴാഴ്ചയായിരുന്നു ഹംദാൻ-ഷെയ്ഖ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ആൺകുട്ടിക്ക് റാഷിദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നും പെൺകുട്ടിക്ക് ഷെയ്ഖ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നത്. റാഷിദ് എന്നാൽ മാർഗദർശിയെന്നും ഷേയ്ഖ എന്നാൽ രാജകുമാരി എന്നുമാണ് അർത്ഥം.
2019 മെയ് മാസത്തിലായിരുന്നു ഷേഖ് ഹംദാനും ഷെയ്ഖ ഷെയ്ഖയും തമ്മിലുള്ള വിവാഹം.