sslc

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴു മുതൽ 25 വരെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു മൂല്യ നി‌ർണയം ജൂൺ ഒന്ന് മുതൽ 19 വരെ നടക്കും. . വി.എച്ച്.എസ്.ഇ,​ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലായ് ഏഴുവരെ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂല്യനിര്‍ണയത്തിന് പോകുന്ന അദ്ധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.