ചേർത്തല: കൃഷിമന്ത്രി പി. പ്രസാദ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെ എത്തിയ മന്ത്രി അരമണിക്കൂറോളം ചെലവഴിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യമായി ചേർത്തലയിൽ എത്തിയതായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും ഒപ്പമുണ്ടായിരുന്നു.