kk

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് വി.ഡി.സതീശനെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ചിരുന്നു. പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെ കുറിച്ച് അഭിപ്രായം എന്ത് എന്ന ചോദ്യത്തിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതില്ലാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഡി സതീശന്റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോൾ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.