boxing

വിമാനം ലാൻഡ് ചെയ്യാൻ ആദ്യം അനുമതി ലഭിച്ചില്ല

ന്യൂ​ഡ​ൽ​ഹി​:​ ​ഏ​ഷ്യ​ൻ​ ​ബോ​ക്സിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഇ​തി​ഹാ​സ​ ​വ​നി​ത​ ​മേ​രിം​ ​കോം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​താ​ര​ങ്ങ​ളു​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​പോ​യ​ ​സ്പൈ​സ് ​ജ​റ്റ് ​വി​മാ​ന​ത്തി​ന് ​ദു​ബാ​യി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​ആ​ദ്യം​ ​അ​നു​ന​മ​തി​ ​ന​ൽ​കാ​തി​രു​ന്ന​ത് ​വി​വാ​ദ​ന​മാ​യി.​ ​പേ​പ്പ​ർ​ ​വ​ർ​ക്കു​ക​ൾ​ക്ക് ​കാ​ല​താ​മ​സം​ ​നേ​രി​ട്ട​തി​നാ​ലാ​യി​രു​ന്നു​ ​വി​മാ​ന​ത്തി​ന് ​ലാ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​ആ​ദ്യം​ ​അ​നു​വാ​ദം​ ​ല​ഭി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ബോക്സിംഗ് അസോസിയേഷൻ പറയുന്നത്.​ ​തു​ട​ർ​ന്ന് ​യു.​എ.​ഇ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​ഇ​ട​പെ​ട്ട് ​പെ​ട്ടെ​ന്ന് ​ത​ന്നെ​ ​ലാ​ൻ​ഡിം​ഗി​നു​ള്ള​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ക്കു​ക​യാ​ണെ​ന്നാ​ണ് ​വി​വ​രം.
കൊ​വി​ഡ് ​വ്യാ​പ​നം​ ​മൂ​ലം​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​യു.​എ.​ഇ​യി​ലു​ൾ​പ്പെ​ടെ​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​മേ​രി​ ​കോ​മും​ ​അ​മി​തം​ ​പം​ഗ​ലു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​താ​ര​ങ്ങ​ളെ​ല്ലാം​ ​എ​യ​ർ​ ​പോ​ർ​ട്ടി​ലെ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​കൊ​വി​ഡ് ​ടെ​സ്റ്റി​നും​ ​ശേ​ഷം​ ​സു​ര​ക്ഷി​ത​മാ​യി​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ലെ​ത്തി​യെ​ന്നും​ ​ഒ​രാ​ശ​ങ്ക​യും​ ​വേ​ണ്ടെ​ന്നും​ ​ബോ​ക്സിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​പ്ര​തി​നി​ധി​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന​ലെ​ ​വെ​ളു​പ്പി​ന് 6.15​ ​ഓ​ടെ​ ​പു​റ​പ്പെ​ട്ട​ ​ബ​യോ​ബ​ബി​ൾ​ ​ച​ട്ട​ങ്ങ​ൾ​ ​പാ​ലി​ച്ചി​ട്ടു​ള്ള​ ​സ്പൈ​സ് ​ജറ്റ് ​വി​മാ​ന​ത്തി​ന്റെ​ ​ലാ​ൻ​ഡിം​ഗ് ​വൈ​കി​യ​തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണ​മെ​ന്താ​ണെ​ന്ന് ​ഇ​തു​വ​രെ​ ​ല​ഭ്യ​മാ​യി​ട്ടി​ല്ല.
പൈ​ല​റ്രി​നെ​തി​രെ​ ​അ​ന്വേ​ഷ​ണം
അ​തേ​സ​മ​യം​ ​വി​മാ​ന​ത്തി​ന്റെ​ ​ലാ​ൻ​ഡിം​ഗ് ​വൈ​കി​യ​പ്പോ​ൾ​ ​റാ​സ​ൽ​ ​ഖൈ​മ​യി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്യാ​ൻ​ ​പൈ​ല​റ്റ് ​ശ്ര​മി​ച്ചു​വെ​ന്ന് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഓ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​നി​ലെ​ ​ഉ​ന്ന​ത​നെ​ ​ഉ​ദ്ധ​രി​ച്ച് ​ഒ​രു​ ​ദേ​ശീ​യ​ ​മാ​ധ്യ​മം​ ​റി​പ്പോ​ർ​ട്ടു​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​യു.​എ.​ഇ​യി​ൽ​ ​എ​ല്ലാ​യി​ട​ത്തും​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ക്ക് ​വി​ല​ക്കാ​ണെ​ന്ന അ​റി​യി​പ്പാ​ണ് ​കി​ട്ടി​ത്.​ ​വി​മാ​ന​ത്തി​ൽ​ഇ​ന്ധ​നം​ ​കു​റ​വാ​ണെ​ന്ന് ​പൈ​ല​റ്റ്് ​അ​റി​യി​ക്കു​ക​യും​ ​പി​ന്നീ​ട് ​ദു​ബാ​യി​ൽ​ ​ലാ​ൻ​ഡിം​ഗി​ന് ​അ​നു​വാ​ദം​ ​കി​ട്ടി​യെ​ന്നും​ ​ഇ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സ്പൈ​സ് ​ജറ്റിലെ​ ​പൈ​ല​റ്റുമാ​ർ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.