തന്റെ പോസ്റ്റിനു കീഴിൽ മോശം കമന്റുമായി എത്തിയ ആളുടെ വായടപ്പിച്ച് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയാ കുറിപ്പിലൂടെയാണ് ഗായിക ഇയാൾക്കെതിരെ രംഗത്തു വന്നത്. അമൃതയുടെ ഒരു മേക്കപ്പ് ടൂട്ടോറിയൽ വീഡിയോയ്ക്ക്ക് കീഴിലായി ഗായികയെ 'തള്ള' എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഇയാൾ കമന്റ് ചെയ്തത്. 'ആരെ കാണിക്കാൻ വേണ്ടിയാണ് ഈ പ്രഹസനം'- എന്നും 'ഒരു കുഞ്ഞുള്ളതല്ലേ...മര്യാദക്ക് ജീവിച്ചൂടെ'-എന്നും അമൃത തന്റെ കുറിപ്പിനൊപ്പം പങ്കുവച്ച കമന്റിൽ കാണാം.
തന്നെ അപമാനിക്കുന്ന ഈ കമന്റ് പങ്കുവയ്‌ക്കേണ്ടതില്ല എന്നാണു ആദ്യം കരുതിയതെന്നും എന്നാൽ ഇത്തരം കാര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കാതെ ഇരിക്കുന്നതെന്നും അമൃത ചോദിക്കുന്നു. താൻ ഇത് കണ്ടിട്ട് മിണ്ടാതിരിക്കുകയാണോ വേണ്ടത്. സഹിക്കുന്നതിന് ഒരു പരിധിയില്ലേ. ഗായിക ആരാഞ്ഞു. ഇതിനൊപ്പം ഇയാൾക്ക് താൻ നൽകിയ മറുപടി കമന്റിന്റെ സ്ക്രീൻഷോട്ടും അമൃത തന്റെ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
അമൃതയുടെ കുറിപ്പ് ചുവടെ:
'Comments എപ്പോഴും ഞാൻ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു .. പക്ഷെ ഇത് കുറച്ചു കൂടി പോയി.. Screenshot ഷെയർ ചെയ്യണ്ടാന്ന് വിചാരിച്ചതാ .. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ...??
Fake Account ആണെന്നാണ് തോന്നുന്നത് .. ആണെങ്കിലും അല്ലെങ്കിലും ..
നിങ്ങൾക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത് ..? ഞാൻ മിണ്ടാതെ ഇരിക്കണോ ???
സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ????
ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ ????'
മോശം കമന്റിട്ടയാൾക്ക് ഗായിക നൽകിയ മറുപടി:
'സഹോദരാ ഇത് എന്റെ പേജ് ...! താങ്കളെ ഇവിടെ ആരും നിർബന്ധിച്ചിട്ടില്ല... പിന്നെ ഇത്തരം വർത്തമാനങ്ങൾ നിങ്ങളെ തീരെ തരം താഴ്ത്തുന്നു ..
താങ്കളെ പോലുള്ള സ്ത്രീ വിരോധികൾ ആണ് പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്..
ഇനി എനിക്ക് പതിനാറ് ആണെന്ന് തന്നെയാണ് വിചാരം സഹോദരാ ... എന്നെ പോലെ ഒരുപാട് തള്ളച്ചിമാർ ഉണ്ട് ലോകത്ത് .. അവർ എല്ലാവരും ഇനിയും പതിനാറ് ആണെന്ന് തന്നെ വിചാരിച്ചു ജീവിക്കും...
തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങൾ സ്ത്രീകൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങൾ ആണ്.. ഞങ്ങളെ പന്നയായി തോന്നുന്നത് തങ്ങളുടെ മനസ്സ് .. താങ്കൾക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും ..
അവരോടും ഇങ്ങനെ ആണോ സഹോദരാ താങ്കൾ സംസാരിക്കുന്നത് ? പിന്നെ ... താങ്കളും ഇങ്ങനെ ഒരു തള്ളയുടെ വയറ്റിൽ നിന്നു തന്നെ ആണ് വന്നതെന്ന് മറക്കണ്ട...
അതെ ... ഒരു കുഞ്ഞുണ്ട് .... ഞാൻ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട് ... താങ്കൾ അതോർക്കു ദണ്ണിക്കണ്ട .. കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ വീട്ടിൽ ഇരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓർത്തു ഞാൻ ഖേദിക്കുന്നു...
ഇനി പച്ചക്കു പറയാം.. ഇറങ്ങി പോടോ !!!
ഇവിടെ.. എന്റെ പേജിൽ ഉള്ള സഹോദരന്മാർ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവർ ആണ്.. വെറുതെ അവരുടെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കണ്ട.
അഭിമാനത്തോടെ,16 ആണെന്ന വിചാരമുള്ള തള്ളച്ചി.'
content details: singer amritha suresh gives fitting reply to social media profile who made abusive comments against her.