ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡന്റ് ആലപ്പുഴ വലിയമരം വാർഡ് കണിയാംപറമ്പ് വീട്ടിൽ ടി.കെ. പ്രശാന്തൻ (72) നിര്യാതനായി. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഭാര്യ: മണിയമ്മ. മക്കൾ പി. പ്രമദ (കായംകുളം നഗരസഭ), അഡ്വ. പി. പ്രമൽ, പി. പ്രമജ (ജനറൽ ആശുപത്രി, എറണാകുളം). മരുമക്കൾ: കെ.പി. ജനിമോൻ (ബിസിനസ്), ആർ. ജയശ്രീ, വി. ജൈജിൽ (ബിസിനസ്).
അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ്, ആക്ടിംഗ് സെക്രട്ടറി, ദീർഘകാലം യൂണിയൻ കൗൺസിലർ, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം ആക്ടിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം, മുനിസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, നേമം, തിരുവനന്തപുരം, പാറശാല, വൈക്കം യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വലിയമരം ശ്രീനാരായണധർമ്മ പ്രചാരണസമിതി പ്രസിഡന്റാണ്. ടി.കെ. പ്രശാന്തന്റെ നിര്യാണത്തിൽ അമ്പലപ്പുഴ യൂണിയൻ കൗൺസിൽ അനുശോചിച്ചു.