കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ നിന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകനെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നുമാണ് പ്രമുഖ വാർത്താ ചാനലിന്റെ മാദ്ധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാന്‍ ഏഷ്യാനെറ്റ് പ്രതിനിധിയോട് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ചാനൽ ബഹിഷ്കരണത്തിന്റെ ഭാഗമായാണ് മാദ്ധ്യമപ്രവർത്തകനെ വാർത്താ സമ്മേളനത്തിൽ നിന്നും പുറത്താക്കിയത്.
മുമ്പ്, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡൽഹിയിൽ വച്ച് നടന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇതേ ചാനലിന്റെ പ്രതിനിധിയെ ഒഴിവാക്കിയതും വാർത്തയായിരുന്നു.
തങ്ങളുടെ പരിപാടികളിലൂടെ ബിജെപിയെ നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നതെന്ന് പറഞ്ഞാണ് മേയ് 10ന് ചാനലുമായി സഹകരിക്കില്ലെന്ന് ബിജെപി അറിയിച്ചത്. ചാനൽ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും അതിന്റെ സർവ്വ സീമകളും അവർ ലംഘിച്ചുവെന്നും ബിജെപ പറഞ്ഞിരുന്നു.
content details: news channel representative thrown out of k surendrans press conference.