suresh-gopi

തീയറ്റർ പ്രദർശനത്തിന് പിന്നാലെ ഒടിടി റിലീസ് വഴിയും വൻ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ ചിത്രമാണ് 'ഓപ്പറേഷൻ ജാവ'. മിടുക്കുണ്ടായിട്ടും താല്‍ക്കാലിക ജീവനക്കാരായി തൊഴില്‍ സുരക്ഷിതത്വമില്ലാതെ കഴിയുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്.

മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം കണ്ടിട്ട് നടനും സംവിധായകനുമായ പൃഥ്വിരാജ് തന്നെ വാട്സാപ്പ് മെസേജ് വഴി അഭിനന്ദിച്ച കാര്യം, മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് 'ഓപ്പറേഷൻ ജാവ'യുടെ സംവിധായകനായ തരുൺ മൂ‌ർത്തി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ നടനും എംപിയുമായ സുരേഷ് ഗോപിയും തന്നെ ഫോണിൽ വിളിച്ച് പ്രശംസിച്ച കാര്യം പറയുകയാണ് തരുൺ. 'ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ. അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്.

Talked to the maker of #OperationJava. The film was too good and all including the one shot artists were fantabulous. Impressed by its effective making. The last title card emotionally struck as a request to the administration. I'd be taking it forward. Kudos to the entire team!

— Suresh Gopi (@TheSureshGopi) May 21, 2021

സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും'-എന്നാണ് സുരേഷ് ഗോപി സംവിധായകനോട് പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ചിത്രത്തെ കുറിച്ച് നടൻ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സൈബര്‍ ക്രൈമിനെ പശ്ചാത്തലമാക്കിയ ഓപ്പറേഷന്‍ ജാവയ്ക്ക്ര രണ്ടാം ഭാഗമുണ്ടാകുമെന്ന് തരുണ്‍ അറിയിച്ചിട്ടുണ്ട്.

content details: suresh gopi congratulates operation java director tharun moorthy over phone.