kk

പത്തൊൻപതാം വയസിൽ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തി പ്രശസ്ത അമേരിക്കൻ പോപ്പ് താരം ലേഡി ഗാഗ. പീഡിപ്പിക്കപ്പെട്ടതിന്റെ ആഘാതം വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പിന്തുടരുന്നെന്നും ഗാഗ പറഞ്ഞു. ആപ്പിൾ ടിവി പ്ലസിന്റെ സിരീസ് ആയ 'ദി മി യു കാണ്ട് സീ'യിലാണ് താരത്തിനമ്റെ തുറന്നു പറച്ചുിൽ.. എന്നാൽ തന്നെ പീഡിപ്പിച്ച ആളുടെ പേര് പുറത്തുവിടാൻ ഗാഗ തയാറായില്ല.

ആ വ്യക്തിയെ ഒരിക്കൽ കൂടി കാണാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാൽ തന്നെ ആ പേര് താൻ ഇനിയും സമൂഹത്തിന് മുന്നിൽ നിന്നും മറച്ചുവെക്കുമെന്നും ഗാഗ പറഞ്ഞു. സഹാനുഭൂതി പിടിച്ചുപറ്റാനല്ല ഈ തുറന്നുപറച്ചിലെന്നും താരം വ്യക്തമാക്കി. ഇത്തരത്തിലുള്ള പീഡനത്തിന് ഇരയായവർ ഹൃദയം തുറന്നു സംസാരിക്കണമെന്നും കൂട്ടിച്ചേർത്തു.

കരിയറിന്റെ തുടക്കത്തിൽ ഒരു നിർമാതാവ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ലേഡി ഗാഗ വെളിപ്പെടുത്തിയത്. എനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്ത് പ്രവർത്തിച്ച് വരുന്ന സമയം. തുണി അഴിക്കാനാണ് ഒരു നിർമാതാവ് എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും പോയി. വീണ്ടും വീണ്ടും അവർ ഇതെന്നോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. ഞാൻ ആകെ മരവിച്ച അവസ്ഥയിലായിരുന്നു. ഗർഭിണിയായ എന്നെ ആ നിർമാതാവ് എന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി, മാസങ്ങളോളം താൻ സ്റ്റുഡിയോയിൽ അടച്ചിരുന്നു. ഈ സംഭവമുണ്ടായി വർഷങ്ങൾക്കിപ്പുറമാണ് മാനസികമായി തകർന്നുപോകുന്ന അവസ്ഥയിലേക്ക് എത്തിയത്. ലേഡി ഗാഗ പറഞ്ഞു.

ഇത് ലേഡി ഗാഗയെ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോർഡറിലേക്ക് എത്തിച്ചു. തന്റെ മാനസിക നില തകർന്നുവെന്നും വർഷങ്ങളോളം താൻ പഴയ ആ പെൺകുട്ടിയായിരുന്നില്ലെന്നും ഗാഗ വ്യക്തമാക്കി.