സിട്രസ് വളരെയധികം അടങ്ങിയിട്ടുള്ള പഴമായ മുസംബിക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. മാരകരോഗങ്ങളെ തടയുന്നതിനു പോലും കഴിവുള്ള ഫലമാണിത്. ചർമ്മത്തിന്റെ ആരോഗ്യവും അതിലൂടെ സൗന്ദര്യവും വർദ്ധിപ്പിക്കുന്ന മുസംബിയിൽ പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ ദഹനം സുഗമമാക്കി ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഉത്തമം. മൂത്രത്തിലെ കല്ല് പൊടിഞ്ഞില്ലാതാകാൻ മുസംബി കഴിക്കുന്നത് ഫലപ്രദമാണ്. ശരീരത്തിലെ ജലാംശം കുറയുന്ന സന്ദർഭങ്ങളിൽ മുസംബി കഴിക്കുന്നത് ക്ഷീണം അകറ്റി ഉന്മേഷം നൽകുന്നു.
ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഫലമാണ് മുസംബി. ഇതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല ക്ഷീണവും അകറ്റാം. ഗർഭിണികളിലെ മലബന്ധം, പ്രമേഹം, വിളർച്ച, അമിത കൊളസ്ട്രോൾ എന്നിവയ്ക്ക് മുസംബി ഉത്തമായ പരിഹാരമാണ്. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും മുസംബി സഹായിക്കുന്നു.