vd-satheeshan

തിരുവനന്തപുരം: മഹാമാരിയെ നേരിടാൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് വിഡി സതീശൻ. ജനം ബുദ്ധിമുട്ടുമ്പോൾ തമ്മിലടിച്ചാൽ ജനങ്ങൾ പുച്ഛിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായി പാർട്ടി നിശ്ചയിച്ച വി ഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും.പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങുന്ന സാഹചര്യത്തിൽ അദ്ദേഹം തിരുവനന്തപുരത്ത് തന്നെ തുടരും.

വി ഡി സതീശനെ പിന്തുണയ്ക്കണമെന്ന് സോണിയ ഗാന്ധി ഇന്നലെ രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചിരുന്നു.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പല പേരുകൾ വന്നിരുന്നുവെന്നും, എല്ലാവരും ചർച്ച ചെയ്താണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിനെ ഒന്നിച്ചുകൊണ്ടുപോകാൻ വിഡി സതീശന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.