mohanlal-gopiyashan

ഗുരുതുല്യനായ കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻ ലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസ നേർന്നത്. ഗോപിയാശാനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.


'അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാൾ. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഒപ്പം ആട്ടവിളക്കിന്റെ മുന്നിൽ ചുവടുവെക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവർത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.'- എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

തന്റെ ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഗോപിയാശാനെ പരിചയപ്പെടാനും, അദ്ദേഹത്തിന്റെ അനുഗ്രഹം ശിരസിൽ ഏറ്റുവാങ്ങാനും സാധിച്ചതെന്ന് മുൻപ് മോഹൻലാൽ പറഞ്ഞിരുന്നു. ‘വാനപ്രസ്ഥ’ത്തിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും കൂടുതൽ അടുത്തത്.