ഗുവാഹട്ടി: അസാമിൽ ആറ് ധിമാസ നാഷണൽ ലിബറേഷൻ ആർമി ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിനിടെ വധിച്ചു. അസാം - നാഗാലാൻഡ് അതിർത്തിയിലെ കബി അങ്ക്ലോംഗ് ജില്ലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സുരക്ഷ സേന തെരച്ചിൽ നടത്തിയിരുന്നു. ഭീകരർ വെടിയുതിർത്തതോടെ, സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് നിന്ന് എ.കെ 47 തോക്കുകൾ അടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.