നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന 'പദ്മ'യിൽ അനൂപ് മേനോന്റെ ഭാര്യയായി സുരഭി ലക്ഷ്മി എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറിൽ സുരഭിയുടെയും അനുപ് മേനോന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നു . അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കർ രാമകൃഷ്ണൻ , മെറീന മൈക്കിൾ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം പുറമെ സംവിധാനവും അനൂപ് മേനോനാണ്. മഹാദേവൻ തമ്പിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, കല ദുൻദു രഞ്ജീവ്, എഡിറ്റർ സിയാൻ ശ്രീകാന്ത്, സംഗീതം നിനോയ് വർഗീസ്.