hh

ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങൾക്ക് ശ്രേയയുടെ ശബ്ദമാണ്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ ശ്രേയ തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താൻ അമ്മയായ വിശേഷമാണ് പങ്കുവച്ചരിയ്ക്കുന്നത്. ആൺകുഞ്ഞാണ് ജനിച്ചതെന്നും രണ്ടുപേരും സുഖമായി ഇരിക്കുന്നുവെന്നും ശ്രേയ പോസ്റ്റിൽ പറയുന്നു. പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശൈലാദിത്യ മുഖോപാധ്യയുമായി ശ്രേയ വിവാഹിതയായത്. എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്‌നോളജീസ്, ഹിപ്മാസ്‌ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. 'ബിഗ് ബി'യിലെ 'വിട പറയുകയാണോ' എന്ന ഗാനമാണ് ആദ്യമായി ശ്രേയ മലയാളത്തിൽ ആലപിച്ചത്. കൂടാതെ ഒട്ടനവധി ദ്ധ്രേയ ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്. മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി, ഒഡിയ, ആസാമീസ്, മറാത്തി തുടങ്ങി പന്ത്രണ്ടോളം ഭാഷകളിൽ പാടിയിട്ടുമുണ്ട് ശ്രേയ.