bollywood-celebrities

കൊവിഡ് മൂലമുള്ള കടുത്ത പ്രതിസന്ധിയിൽപ്പെട്ട് രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്ന വേളയിൽ തങ്ങൾ വിനോദയാത്ര പോയതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന സിനിമാതാരങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബോളിവുഡ് നടൻ അന്നു കപൂർ. കൊവിഡ് സാഹചര്യം കാരണം ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത രാജ്യത്തെ ജനങ്ങൾക്ക് മുമ്പിലാണ് ഈ പ്രകടനം നടത്തുന്നത് എന്നുള്ള കാര്യം താരങ്ങൾ മറക്കാൻ പാടില്ലെന്നും പണവും സൗകര്യവും ഉണ്ടെങ്കിൽ അത് മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്നും അന്നു കപൂർ അഭിപ്രായപ്പെട്ടു.

ഓൺലൈൻ എന്റർടെയിൻമെന്റ് മാദ്ധ്യമമായ 'ബോളിവുഡ് ഹംഗാമ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.'നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍, സൗകര്യമുണ്ടെങ്കില്‍ വിനോദയാത്രയ്ക്ക് പോകാം, പോകാതിരിക്കാം. ആരും അതിന് തടസ്സമല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാകരുത്. നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണി കിടക്കുന്നവന് മുന്‍പിലാണ്. അങ്ങനെ ചെയ്യരുത്'-നടൻ പറയുന്നു.

annu-kapoor-and-nawazuddi

ബോളിവുഡിലെ മറ്റൊരു നടനായ നവാസുദ്ധീൻ സിദ്ധീക്കിയും ബോളിവുഡ് സെലിബ്രിറ്റികളെ സമാനമായ രീതിയിൽ ഇതേ വിഷയയിൽ കുറ്റപ്പെടുത്തിയിരുന്നു. രാജ്യമാകമാനം കടുത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ ഒന്നും അറിയാത്തത് പോലെ ദന്തഗോപുരങ്ങളില്‍ കഴിയുകയാണെന്നാണ് നടൻ വിമർശിച്ചത്. തങ്ങൾ വിനോദയാത്ര പോയ ചിത്രങ്ങള്‍ പങ്കുവച്ച ഏതാനും ബോളിവുഡ് താരങ്ങള്‍ക്കെതിരേയായിരുന്നു അദ്ദേഹം ഈ വിമർശനം നടത്തിയത്.

content details: annu kapoor against celebrities who go on trips and post pictures of the food they had while million face hardships of covid19.