തിരുവനന്തപുരം: ചെമ്പക കിൻഡർ ഗാർഡൻ നടത്തിയ 'കിൻഡർ ഗ്രാഡ്വേറ്റ്' എന്ന ഓൺലൈൻ പരിപാടിയിൽ 350ൽപ്പരം കുരുന്നുകൾ പ്രീ സ്കൂൾ പഠനം പൂർത്തിയാക്കി പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് കടന്നു. ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടർ ഡോ. വാസുകി മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടർ വി.എൻ. പ്രസന്ന രാജ്‌, ഡയറക്ടർമാരായ ശശികല രാജ്‌, ഷീജ നെല്ലൈ, ചീഫ് കോ ഒാർഡിനേറ്റർ വിജി ഭവന്തു എന്നിവർ പങ്കെടുത്തു.