rajiv-gandhi


കേ​ര​ള​കൗ​മു​ദി​ ​എ​ഡി​റ്റോ​റി​യ​ൽ​ ​പേ​ജി​ൽ​ ​(​ ​മേ​യ് 21​​)​​​ ​ഉ​ല്ലാ​സ് ​ശ്രീ​ധ​ർ​ ​എ​ഴു​തി​യ​ ​ര​ക്ത​സാ​ക്ഷി​ദി​ന​ത്തി​ൽ​ ​ഒ​രു​ ​പേ​രി​ട​ൽ​ ​ഓ​‍​ർ​മ്മ​ ​എ​ന്ന​ ​ലേ​ഖ​നം​ ​വാ​യി​ച്ചു.​ ​അ​തി​ൽ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും​ ​ഫി​റോ​സ് ​ഗാ​ന്ധി​യു​ടെ​യും​ ​മ​ക​ൻ​ ​രാ​ജീ​വ് ​ഗാ​ന്ധി​ക്ക് ​പേ​രി​ട്ട​തി​നെ​ക്കു​റി​ച്ച് ​ഒ​രു​ ​പ​രാ​മ​ർ​ശം​ ​ക​ണ്ടു.​ ​
ഈ​ ​ലേ​ഖ​ന​ത്തി​ൽ​ ​പ​റ​യു​ന്ന​ത് ​രാ​ജീ​വ് ​ഗാ​ന്ധി​ക്ക് ​ഈ​ ​പേ​ര് ​ന​ല്‌​കി​യ​ത് ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​ആ​യി​രു​ന്നു​ ​എ​ന്നാ​ണ്.​ ​എ​ന്നാ​ൽ​ ​ഈ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​ഒ​രു​ ​പി​ശ​കു​ണ്ട്.
രാ​ജീ​വ് ​ഗാ​ന്ധി​ ​ജ​നി​ച്ച​പ്പോ​ൾ​ ​കു​ഞ്ഞി​ന് ​എ​ന്ത് ​പേ​രി​ട​ണ​മെ​ന്ന് ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​​ ​ത​ന്റെ​ ​ഉ​റ്റ​സു​ഹൃ​ത്തും​ ​സ​ഹ​ത​ട​വു​കാ​ര​നും​ ​പി​ല്‌​ക്കാ​ല​ത്ത് ​പ്ര​ജാ​ ​സോ​ഷ്യ​ലി​സ്‌​റ്ര് ​പാ​ർ​ട്ടി​യു​ടെ​ ​അ​ഖി​ലേ​ന്ത്യാ​ ​ചെ​യ​ർ​മാ​നും​ ​ബ​നാ​റ​സ് ​ഹി​ന്ദു​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന​ ​ആ​ചാ​ര്യ​ ​ന​രേ​ന്ദ്ര​ ​ദേ​വു​മാ​യി​ ​ജ​യി​ലി​ൽ​ ​വ​ച്ച് ​കൂ​ടി​യാ​ലോ​ചി​ച്ചു.​ ​
ന​രേ​ന്ദ്ര​ ​ദേ​വ് ​സം​സ്കൃ​ത​ത്തി​ൽ​ ​അ​ഗാ​ധ​ ​പാ​ണ്‌​ഡി​ത്യ​മു​ള്ള​ ​ആ​ളാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​മാ​ണ് ​കു​ഞ്ഞി​ന് ​മു​ത്ത​ശ്ശ​ൻ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​വി​ന്റെ​യും​ ​മു​ത്ത​ശ്ശി​ ​ക​മ​ലാ​ ​നെ​ഹ്‌​റു​വി​ന്റെ​യും​ ​പി​താ​വ് ​ഫി​റോ​സ് ​ഗാ​ന്ധി​യു​ടെ​യും​ ​പേ​രു​ക​ൾ​ ​സം​യോ​ജി​ക്കു​ന്ന​ ​രാ​ജീ​വ് ​(​ക​മ​ല​)​​​ ​ര​ത്ന​ ​(​ജ​വ​ഹ​ർ​)​​​ ​ഗാ​ന്ധി​ ​എ​ന്ന​ ​പേ​ര് ​ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്ന് ​നെ​ഹ്റു​വി​നോ​ട് ​നി​ർ​ദേ​ശി​ച്ച​ത് .​ ​കൗ​തു​ക​മു​ള്ള​ ​ഈ​ ​യാ​ഥാ​ർ​ത്ഥ്യം​ ​അ​റി​യു​ന്ന​തി​ന് ​വാ​യ​ന​ക്കാ​ർ​ക്ക് ​താ​ത്‌​പ​ര്യം​ ​ഉ​ണ്ടാ​കു​മെ​ന്ന് ​അ​റി​യാം.​ ​അ​തി​നാ​ലാ​ണ് ​ഇ​ങ്ങ​നെ​യൊ​രു​ ​വ​സ്തു​ത​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.


(​ ​ലേ​ഖ​ക​ൻ​ ​ജ​വ​ഹ​ർ​‌​ലാ​ൽ​ ​നെ​ഹ്‌​റു​ ​സ​ർ​വ​ക​ലാ​
ശാ​ല​യി​ലെ​ ​മു​ൻ​ ​പ്രൊ​ഫ​സ​റാ​ണ് ​)