vv

ജിദ്ദ: ഇത്തവണ വിദേശികൾക്കും ഹജ്ജിന് സൗകര്യമൊരുക്കുമന്ന് സൗദി. എന്നാൽ ക‌ശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തീർത്ഥാടനത്തിന് സൗകര്യമൊരുക്കുകയെന്ന് അധികർതർ വ്യക്തമാക്കി. വിദേശ ഹജ്ജ് തീർഥാടകർക്ക് ക്വാറന്റീനും പി.സി.ആർ പരിശോധനയും നിർബന്ധമാക്കും. തീർഥാടകരുടെ യാത്ര, താമസം എന്നിവയ്ക്കും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

സീസണിന്റെ 14 ദിവസം മുമ്പെങ്കിലും ഹജ്ജ് വേളയിലെ മുഴുവൻ തൊഴിലാളികളും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം. വിദേശ തീർഥാടകരെത്തുന്ന സമയത്ത് മൂന്ന് ദിവസത്തെ ക്വാറന്റീനു വേണ്ട താമസ സൗകര്യം ഒരുക്കിയിരിക്കണം. പി.സി.ആർ പരിശോധനയും നടത്തണം. തീർഥാടകൻ പ്രവേശിക്കുന്ന സമയത്ത് ഹജ്ജ് നിർവഹിക്കാനുള്ള അംഗീകൃത അനുമതി പത്രം കാണിച്ചിരിക്കണം. ഭക്ഷണ ഹാളുകളിൽ ആളുകൾ കൂടുന്നത് തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കണം.