photo

ചേർത്തല: ഫിഷറീസ് മന്ത്രി സജി ചെറിയാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയെത്തിയ മന്ത്രി അരമണിക്കൂറോളം ചെലവഴിച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ആലപ്പുഴയിൽ എത്തിയതായിരുന്നു സജി ചെറിയാൻ.