emirates-airways

അബുദാബി: ഇന്ത്യയിലെ വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി യുഎഇ. ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നതെന്ന് എമിറേറ്റ്സ് എയർവേയ്‌സ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചവർക്കും യാത്രാവിലക്ക് ബാധകമാണെന്ന് വിമാനക്കമ്പനി അറിയിച്ചു. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറുള്ള യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വീസ കൈവശമുള്ളവർ, നയതന്ത്ര ദൗത്യങ്ങളുടെ ഭാഗമായിട്ടുള്ളവർ എന്നിവർക്ക് ഇളവുകൾ അനുവദിക്കുമെന്ന് എമിറേറ്റ്സ് എയർവേയ്‌സ് തങ്ങളുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

ടിക്കറ്റെടുത്ത യാത്രക്കാർക്ക് അത് കൈവശം വയ്ക്കാവുന്നതാണെന്നും യാത്ര ചെയ്യാറാകുമ്പോൾ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് തങ്ങളുടെ ട്രാവൽ ഏജന്റ് വഴിയോ ബുക്കിംഗ് ഓഫീസ് വഴിയോ യാത്രകൾ റീബുക്ക് ചെയ്യാനാകും. ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർക്കുള്ള വിലക്ക് തുടർന്നേക്കുമെന്ന് ഈ മാസത്തിന്റെ തുടക്കത്തിൽ യുഎഇ അധികൃതർ അറിയിച്ചിരുന്നു.

content details: uae extends ban for flights from india till june 14 says emirates airways.