ദോഹ: ഫിഫ ലോകകപ്പിന്റെയും എ.എഫ്.സി ഏഷ്യൻ കപ്പിന്റെയും യോഗ്യതാ മത്സരങ്ങൾക്കായി ദോഹയിലെത്തിയ ഇന്ത്യൻ ഫുട്‌ബാൾ ടീം പരിശീലനം ആരംഭിച്ചു. ബുധനാഴ്ച ദോഹയിലെത്തിയ ടീം നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം നടത്തിയ കൊവിഡ് പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു.
ജൂൺ മൂന്നിന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ബംഗ്ലാദേശ് (ജൂൺ 7), അഫ്ഗാനിസ്ഥാൻ (ജൂൺ 15) എന്നിവർക്കെതിരെയും മത്സരങ്ങളുണ്ട്.