ചങ്ങനാശേരി: അനധികൃതമായി ചാരായം വീട്ടില്‍ സൂക്ഷിച്ച് രഹസ്യമായി വില്‍പ്പന നടത്തിയ സുമേഷ് പിടിയിൽ. ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പരീശോധനയില്ലാണ് ഇയാൾ പിടിയിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ ചാരായം പിടിച്ചെടുത്തു.
ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചങ്ങനാശേരി പൂവ്വം എസി കോളനിയില്‍ പറാശ്ശേരില് സുമേഷ് ഗോപിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. കൊവിഡ് പകര്‍ച്ചവ്യാധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിയെ മാനദണ്ഡങ്ങള്‍ പാലിച്ച് അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല.
റെയ്ഡില്‍ ചങ്ങനാശേരി റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ മണിക്കുട്ടന് പിള്ള ബിപിഒ ആന്റണി മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ കെ.എസ്, അരുണ്‍ പി.നായര്‍, സുമേഷ് ഡി, പ്രദീപ് എം.ജി,ഡ്രൈവര്‍ മനീഷ് എന്നിവര്‍ പങ്കെടുത്തു. ലോക്ഡൗണില്‍ മദ്യത്തിന്റെ ലഭ്യത കുറവായതിനാല്‍ ചങ്ങനാശേരി റേഞ്ചിന്റെ പരിധിയില്‍ വ്യാപകമായ രീതിയില്‍ ചാരായ നിര്‍മ്മാണവും വിതരണവും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡുകളില് ആയിരക്കണക്കിന് ലിറ്റര്‍ കോടയും ചാരായവും വാറ്റു പകരണങ്ങളും കണ്ടെത്തിയിരുന്നു. അമിതമായി ശര്‍ക്കര, വലിയ അളവുകളിലുള്ള പ്രഷര്‍ കുക്കര്‍ എന്നിവ വാങ്ങുന്നവരേയും രഹസ്യമായ നിരീക്ഷിച്ച് വരുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും അറസ്റ്റും ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.