തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി വള്ളക്കടവിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം യതീംഖാന(ഓർഫനേജ്) സന്ദർശിച്ചു. സ്ഥാപനത്തിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംസാരിക്കുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. വള്ളക്കടവ് ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. യതീംഖാന ഭാരവാഹികളായ ഇ. സുധീർ, എ. റഹ്മത്തുള്ള, ബി. സുലൈമാൻ എന്നിവർ പങ്കെടുത്തു.